25.2 C
Kollam
Thursday, January 23, 2025
HomeLifestyleFoodപ്രാതലില്‍ ഉറപ്പായും ഒഴിവാക്കേണ്ട ആഹാരങ്ങള്‍

പ്രാതലില്‍ ഉറപ്പായും ഒഴിവാക്കേണ്ട ആഹാരങ്ങള്‍

ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രാതല്‍. ഒരു ദിവസത്തേക്ക് മുഴുവന്‍ ആവശ്യമായ ഊര്‍ജം നമുക്കു പ്രാതലില്‍ നിന്നും ലഭിക്കുന്നു. എന്നാല്‍ പ്രാതല്‍ വെറുതെ കഴിച്ചാല്‍ അത് ഉണ്ടാക്കുന്ന ദോഷങ്ങള്‍ വെറുതല്ല. ഒട്ടും ആരോഗ്യകരമല്ലാത്ത വിഭവങ്ങള്‍ പ്രാതലിനു നന്നല്ല. ഫൈബര്‍, പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റ് ഇത്രയും അടങ്ങിയതാകണം പ്രാതല്‍. ഹെല്‍ത്തി അല്ലാത്ത ബ്രേക്ക് ഫാസ്റ്റ് ഭാരം കൂടാനും രോഗങ്ങള്‍ വരാനും കാരണമാകും. ഒഴിവാക്കേണ്ട പ്രാതല്‍ വിഭവങ്ങള്‍ നോക്കാം.

ഫോര്‍ട്ടിഫൈഡ് ബ്രേക്ക്ഫാസ്റ്റ് സെറിയല്‍സ് – ഹോള്‍ ഗ്രെയിന്‍സ്, വൈറ്റമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട് എന്നു പറയുന്ന പാക്കറ്റ് സെറിയല്‍ ഒരിക്കലും പ്രാതല്‍ ആക്കരുത്. റിഫൈന്‍ഡ് ഗ്രെയിന്‍സ്, ഷുഗര്‍ എന്നിവ ഇവയില്‍ ധാരാളം ഉണ്ട്. മധുരം ധാരാളം അടങ്ങിയ ഇവ സ്ഥിരമായി കഴിച്ചാല്‍ അമിതവണ്ണം, പ്രമേഹം എന്നിവ ഉണ്ടാകും.

- Advertisment -

Most Popular

- Advertisement -

Recent Comments