വീഡിയോ കോളിലൂടെ സ്ഥിരം നഗ്‌നത പ്രദര്‍ശനം നടത്തി പോരുന്ന യുവാവ് പോലീസ് വലയില്‍. കൊല്ലം കുണ്ടറ സ്വദേശി അഖില്‍ (28) ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. എടത്വ സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് . വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത ശേഷം പ്രതി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായം തേടിയ പോലീസ് കുണ്ടറയിലെ വീട്ടിലെത്തിയാണ് പ്രതിയെ അതിസമര്‍ത്ഥമായി പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ ഐടി വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാന്‍ഡ് ചെയ്തു.