രാജ്യത്ത് നിന്നും ദശ കോടികള്‍ കൊള്ളയടിച്ച് കടന്നു കളയാന്‍ മൗനാനുവാദം നല്‍കുക മാത്രമാണ് മോദി ചെയ്തത് എന്നുമാത്രമല്ല ഇലക്ഷന്‍ ഫണ്ടിലേക്ക് കോടികള്‍ ചോദിച്ച് വാങ്ങുകയും ചെയ്തു. അതെ ഇത്രമാത്രമേ മോദി ചെയ്തുള്ളൂ. പറയുന്നത് മറ്റാരുമല്ല സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍. വിജയ് മല്യ, മെഹുള്‍ ചോക്സി, നീരവ് മോദി, നിഷാന്‍ മോദി, പുഷ്പേഷ് ബാഡിയ, ആഷിഷ് ജൊബാന്‍പുത്ര, സണ്ണി കലറ, സുജയ് കലറ, സുധിര്‍ കലറ, ജതിന്‍ മെഹ്ത, ഉമേഷ് പരിഖ്, കമലേഷ് പരിഖ്, നിലേഷ് പരിഖ്, വിനയ് മിത്താല്‍, ഏകലവ്യ ഗാര്‍ഗ്, ചേതന്‍ ജയന്തിലാല്‍,
നിതിന്‍ ജയന്തിലാല്‍, ദീപ്തി ബെയ്ന്‍ ചേതന്‍, സവിയ സെയ്ത്ത്, രാജീവ് ഗോയല്‍, അല്‍ക്ക ഗോയല്‍, ലളിത് മോഡി, റിതേഷ് ജയിന്‍, ഹിതേഷ് പട്ടേല്‍, മയൂരിബെന്‍ പട്ടേല്‍, ആഷിഷ് സുരേഷ് ബായ് എന്നിങ്ങനെ 28 വ്യവസായ പ്രമുഖര്‍. ഇവരെല്ലാം ചേര്‍ന്ന ടെന്‍ ട്രില്ല്യണ്‍ രൂപയാണ് രാജ്യത്ത് കൊള്ളയടിച്ചിരിക്കുന്നത്. ഈ തുക തിരിച്ചു പിടിച്ചാല്‍ ഓരോ ഇന്ത്യക്കാരനും സുഭിക്ഷമായി ഭക്ഷണം കഴിക്കാം എത്ര നാളാണോ അത്രയും നാള്‍.
വിജയ് മല്ല്യ ഒഴികെ ബാക്കിയെല്ലാവരും ഗുജറാത്തികളാണ്. മോദി ഇവരോട് കളിച്ചാല്‍ വിവരം അറിയും മോദി കാക്കി അണിഞ്ഞ് നാടും മൊത്തം നടന്ന് പിരിച്ച കണക്കും മോദിയുടെ കുടുംബ ചരിത്രവും പാരമ്പര്യവും ഈ ഗുജറാത്തി സഹോദരന്‍മാര്‍ വെളിച്ചെത്തു കൊണ്ട് വരും. ആ കണക്കു കേട്ടാല്‍ മോദിക്ക് ഇന്ത്യ വിടാം. പിന്നെ പ്രധാനമന്ത്രി പദം ഒഴിഞ്ഞു കിടക്കും. അതു കൊണ്ടാണ് മോദി ഇവരോട് പറയുന്നത് കര്‍ലോ ക്യാഷ് മുട്ടി മേം….
മോദി സര്‍ക്കാര്‍ ഇവരെ തിരികെ കൊണ്ടുവരികയോ അറസ്റ്റു ചെയ്യുകയോ ചെയ്യുമെന്ന് നിങ്ങള്‍ സ്വപ്‌നം കാണേണ്ട . മരിക്കുവോളം ഈ പരമ സാധുവിന് അത് സാധിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ ഡല്‍ഹിയില്‍ പൊങ്ങിയ ബിജെപിയുടെ ആസ്ഥാന മന്ദിരം പൊളിച്ചു കളയേണ്ടി വരും .മാത്രമല്ല മോദിക്ക് ചായ കച്ചവടം നടത്തി പഴയ പോലെ റെയില്‍വെ സ്‌റ്റേഷനില്‍ പാര്‍ലമെന്റ് മന്ദിരം ആയി കണ്ട് ഉണ്ണുകയും ഉറങ്ങുകയും ചെയ്യാം.