27.6 C
Kollam
Saturday, March 22, 2025
HomeMost Viewedഅസം ബോട്ട് അപകടം ; 87 പേരെ രക്ഷപ്പെടുത്തി, ഒരു മരണം

അസം ബോട്ട് അപകടം ; 87 പേരെ രക്ഷപ്പെടുത്തി, ഒരു മരണം

അസമിൽ ബ്രഹ്മപുത്ര നദിയിൽ യാത്രാബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 87 പേരെ രക്ഷപ്പെടുത്തി. ഒരാൾ മരിച്ചു. മരിച്ചത് മുപ്പതുവയസുകാരിയാണ്. കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെയാണ് അസമിലെ മാജുലി ദ്വീപിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബോട്ടും സർക്കാർ ബോട്ടും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ദുരന്തത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ മാജുലിയിലേക്കുള്ള ഒറ്റ എഞ്ചിൻ സ്വകാര്യ ബോട്ടുകൾ നിരോധിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments