25.2 C
Kollam
Tuesday, December 10, 2024
HomeEntertainmentCelebritiesതമിഴ്നാട്ടിൽ സിനിമ തീയേറ്ററുകൾ തുറന്നു ; വിജയ് സേതുപതിയുടെ 'ലാബം' റിലീസായി

തമിഴ്നാട്ടിൽ സിനിമ തീയേറ്ററുകൾ തുറന്നു ; വിജയ് സേതുപതിയുടെ ‘ലാബം’ റിലീസായി

നീണ്ട ഇടവേളക്ക് ശേഷം തമിഴ്നാട്ടിൽ തിയറ്ററുകൾ തുറന്നു. വിജയ് സേതുപതി ചിത്രം ‘ലാബം’ ആണ് തിയറ്ററുകളിൽ റിലീസായത് . നാല് മാസത്തിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത സിനിമ കാണാൻ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ എത്തുന്നത്. കഴിഞ്ഞ മാസം 23മുതൽ തമിഴ്നാട്ടിൽ തിയറ്ററുകൾ തുറക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകൾക്ക് പ്രവേശനം. വിജയ് സേതുപതി സംവിധായകൻ എസ്.പി.ജനനാഥൻ ടീമിന്റെ രണ്ടാമത്തെ ചിത്രമാണ് ‘ലാബം’. ചിത്രത്തിൽ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്.സിനിമയിലെ നായിക ശ്രുതി ഹസനാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments