ഗുരുവായൂർ ക്ഷേത്രത്തിൽ 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടം നൽകി പ്രമുഖ വ്യവസായി രവി പിള്ള. പന്തീരടി പൂജക്ക് ശേഷമാണ് കിരീടം സോപാനത്തിൽ സമർപ്പിച്ചത്.വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷിൻ്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നിരുന്നു ഇതിനു മുന്നോടിയായാണ് കിരീടം സമർപ്പിച്ചത്. 725 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടത്തിന്‍റെ നടുക്കായി മരതകക്കല്ല് പിടിപ്പിച്ചിട്ടുണ്ട്.
കിരീടത്തിന് 40 ലക്ഷത്തിലധികം രൂപയുടെ വില വരും. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ വിഗ്രഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. മുകളിൽ മയിൽപ്പീലി കൊത്തിവച്ച കിരീടത്തിന് 7.75 ഇഞ്ച് ഉയരവും 5.75 ഇഞ്ച് വ്യാസവുമുണ്ട്. കിരീടം നിർമ്മിക്കാൻ നാൽപ്പത് ദിവസം വേണ്ടിവന്നു.