27.5 C
Kollam
Thursday, September 28, 2023
HomeNewsശ്രീലങ്കന്‍ പതാക ഉയര്‍ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍; ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെ

ശ്രീലങ്കന്‍ പതാക ഉയര്‍ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍; ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെ

- Advertisement -

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരായ 23 റണ്‍സ് വിജയത്തിനു പിന്നാലെ ശ്രീലങ്കന്‍ പതാക ഉയര്‍ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗ്, കമന്ററി ടീമിന്റെ ഭാഗമായിരുന്ന ഗംഭീര്‍, ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് ലങ്കന്‍ പതാകയുയര്‍ത്തിയത്.

രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് ശ്രീലങ്കന്‍ ടീം ആറാംഏഷ്യാ കപ്പ് കിരീടം രാജ്യത്തേക്കെത്തിക്കുന്നത്. ഗൗതം ഗംഭീര്‍ തന്നെയാണ് പതാകയുയര്‍ത്തി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. ‘സൂപ്പര്‍ സ്റ്റാര്‍ ടീം….ശരിക്കും അര്‍ഹിക്കുന്ന വിജയം, അഭിനന്ദനങ്ങള്‍ ശ്രീലങ്ക….എന്നാണ് ഗൗതം ഗംഭീര്‍ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ലോകമെങ്ങുമുള്ള ലങ്കന്‍ ആരാധകര്‍ ഇതിനോടകം ഗംഭീറിന്റെ ട്വീറ്റ് ഏറ്റെടുത്തുകഴിഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments