കുട്ടനാട് കൈനകരിയിൽ റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ കത്തിച്ചു. പല സ്ഥലങ്ങളിലായി നിർത്തിയിട്ടിരുന്ന നാല് ബൈക്കും, ഒരു സ്‌കൂട്ടറും, കാറുമാണ് കത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവം. സംഭവത്തിൽ മണ്ണഞ്ചേരി സ്വദേശി പിടിയിലായിട്ടുണ്ട്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു. ഒരു കാറും ബൈക്കും സ്‌കൂട്ടറും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം. കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. ആക്രമണം നടത്തിയത് വാഹനങ്ങൾ നിർത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ചതിന് ശേഷമാണ്.
