28.3 C
Kollam
Friday, November 22, 2024
HomeMost Viewedകേരളത്തിൽ അധികാരം നിലനിർത്താൻ ഇടതു ശ്രമം , പരസ്യങ്ങൾക്ക് നൽകിയത് 200 കോടി , അഭിപ്രായ...

കേരളത്തിൽ അധികാരം നിലനിർത്താൻ ഇടതു ശ്രമം , പരസ്യങ്ങൾക്ക് നൽകിയത് 200 കോടി , അഭിപ്രായ സർവേ അനുകൂലമാക്കാൻ മാധ്യമങ്ങളെ കൈയ്യിലെടുത്തു , ചെന്നിത്തല

കേരളത്തിൽ യു.ഡി.എഫിനെ പൂട്ടാൻ മാധ്യമങ്ങളെ കൈയിലെടുത്ത് പിണറായി വിജയൻ . 200 കോടി രൂപയാണ് അഭിപ്രായ സർവേയിൽ ഇടതിനെ പിന്തുണക്കാൻ മാധ്യമങ്ങൾക്ക് നൽകിയത് .
ഇതിൽ 57 കോടി രൂപ കിഫ്ബി യിൽ നിന്നുള്ളതായിരുന്നു .
 ഡൽഹിക്ക് സമാനമായ രീതിയിൽ മാധ്യമങ്ങളെ വിരട്ടിയും വിലക്കെടുത്തും തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും .
 ഇതിൻ്റെ ഭാഗമായാണ് മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വരുന്ന അഭിപ്രായ സർവ്വേ . മാധ്യമങ്ങൾ ഇടതുപക്ഷത്തിനു വേണ്ടി നടത്തുന്ന കുഴലൂത്ത് സർവ്വേ പ്രചരണം അവസാനിപ്പിക്കണം . മൂന്ന് സ്ഥാപനങ്ങൾക്ക് വേണ്ടി ഒരേ കമ്പനിയാണ് സർവ്വേ നടത്തിയത് . ഇത് കേരളത്തിലെ വെറും ഒരു ശതമാനം വരുന്ന ജനങ്ങളുടെ അഭിപ്രായമാണ് . കേരളത്തിലെ വോട്ടർമാർ ഇത് വിശ്വസിക്കരുത് .
അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന സർക്കാർ പണം എറിഞ്ഞ് കേരളത്തിലെ  മാധ്യമങ്ങളെ കൈയിലെടുത്തിരിക്കുകയാണ് .
മാധ്യമ ധർമ്മം മറന്ന് ഏകപക്ഷീയമായി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള എൽഡിഎഫ് ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം.
അവതാരകർ കേരളത്തിലെ ജനം ഇടതിനൊപ്പം നിൽക്കുമെന്ന തരത്തിലാണ് ചാനലിൽ അവതരിപ്പിക്കുന്നത് . ഇത് നിങ്ങൾ അവസാനിപ്പിക്കണം . തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല .
- Advertisment -

Most Popular

- Advertisement -

Recent Comments