26.9 C
Kollam
Friday, March 29, 2024
HomeMost Viewedതെരഞ്ഞെടുപ്പ് സർവ്വെ ഇടതുപക്ഷത്തിന് അനുകൂലമാക്കുന്നത് ജനാധിപത്യ വിരുദ്ധം; രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് സർവ്വെ ഇടതുപക്ഷത്തിന് അനുകൂലമാക്കുന്നത് ജനാധിപത്യ വിരുദ്ധം; രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് സർവ്വെ ഇടതുപക്ഷത്തിന് അനുകൂലമാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മാധ്യമങ്ങളുടെ നിലപാട് അനൗചിത്യമാണ്.
ഇതൊരു കിഫ്ബി സർവെയാണ്.
200 കോടി രൂപയുടെ പരസ്യമാണ് ഗവൺമെൻറിന്റെ അവസാന കാലത്ത് നല്കിയത്. ഇത് ഏകപക്ഷീയമാണ്.
മോദിസർക്കാർ ഡൽഹിയിൽ ചെയ്തതും ഇതാണെന്ന് ചെന്നിത്തല പറഞ്ഞു.
സ്ഥാനാർത്ഥിത്വം വരുന്നതിന് മുമ്പ് തന്നെ വന്ന പ്രവചനം യുഡിഎഫിനെ തോല്പിക്കാനുളള ശ്രമമാണ്.
ഇത് ഗവൺമെൻറിന്റെ പണക്കൊഴുപ്പാണ് കാണിക്കുന്നത്.
മാധ്യമങ്ങൾ ഇപ്പോൾ യുഡിഎഫിന് എതിരാണെന്ന് അദ്ദേഹം ആരോപിച്ചു.
എല്ലാ സർവെകളിലും പ്രതിപക്ഷ നേതാവിനെ കരിതേക്കാൻ ശ്രമിക്കുന്നു. ഇപ്പോഴും അങ്ങനെ തുടരുകയാണ്.
താൻ ഉന്നയിക്കുന്ന വിഷയങ്ങളും ആരോപണങ്ങളും വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല വിമർശിച്ചു.
ചോദ്യങ്ങൾ പോലും സർക്കാരിന് അനുകൂലമാക്കുന്നു. ഇത് യഥാർത്ഥത്തിൽ ഒരജന്റയാണ്.
എന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ നിരത്തിയാലും ജനങ്ങൾ ഇത് അംഗീകരിക്കില്ല. ഈ സർവ്വെകളെല്ലാം തള്ളിക്കളയുന്നതായി അദ്ദേഹം പ്രതികരിച്ചു.
എക്സിറ്റ് പോൾ നിരോധിക്കാൻ നിയമമുണ്ട്. എന്നാൽ, ഇപ്പോൾ നടക്കുന്ന സർവ്വേകൾ അതിന് സമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലം തോറും സർവ്വെ നടത്തിയിൽ എക്സിറ്റ് പോൾ അല്ലാതെ മറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാൻ ഒരുങ്ങുകയാണ് നേതൃത്വം.
- Advertisment -

Most Popular

- Advertisement -

Recent Comments