24.3 C
Kollam
Monday, December 23, 2024
HomeMost Viewedപത്തനംത്തിട്ടയിൽ കോൺഗ്രസ് കൊഴിഞ്ഞ് പോക്ക് , ചേക്കേറുന്നത് ബി.ജെ.പിയിലേക്ക്

പത്തനംത്തിട്ടയിൽ കോൺഗ്രസ് കൊഴിഞ്ഞ് പോക്ക് , ചേക്കേറുന്നത് ബി.ജെ.പിയിലേക്ക്

പത്തനംത്തിട്ട ജില്ലയിൽ കോൺഗ്രസിനുള്ളിൽ കൊഴിഞ്ഞു പോക്ക് തുടരുന്നു .
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് അടൂരിൽ മത്സരിക്കുന്ന പന്തളം പ്രതാപനാണ് കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പി ക്യാമ്പിൽ എത്തിക്കുന്നതിന് നേതൃത്വം നൽകുന്നത് .
ഇനിയും ധാരാളം കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പിയിലെത്തുമെന്നാണ് പന്തളം പ്രതാപൻ അവകാശപ്പെടുന്നത് . പിന്നോക്ക വിഭാഗങ്ങളോട് അവഗണന മാത്രമാണ് കോൺഗ്രസ് കാട്ടുന്നത് .
മാത്രമല്ല നയവൈകല്യങ്ങളും ,അനീതിയും കോൺഗ്രസ് പതിവാക്കിയിരിക്കുകയാണെന്നും പന്തളം പ്രതാപൻ പറയുന്നു. ഇതിൽ മനം നൊന്താണ് കോൺഗ്രസ് വിട്ടത് . മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം , മാലിന്യപ്രശ്നം എന്നിവക്ക് പരിഹാരം കാണും . പന്തളത്തെ ക്ഷേത്രനഗരിയായി ഉയർത്തും . മുൻ കോൺഗ്രസ് മന്ത്രി പന്തളം സുധാകരൻ്റെ അനുജനാണ് പന്തളം പ്രതാപൻ . കെ.എസ്.യു പ്രവർത്തകനായായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള ചുവട് വെയ്പ്പ് .
- Advertisment -

Most Popular

- Advertisement -

Recent Comments