27.4 C
Kollam
Sunday, December 22, 2024
HomeMost Viewedനേമത്ത് ഒ.രാജഗോപാലിനെ ജയിപ്പിച്ചത് യു.ഡി.എഫ്. , ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ വീടുകളിൽ ക്യാൻവാസ് ചെയ്തു ,...

നേമത്ത് ഒ.രാജഗോപാലിനെ ജയിപ്പിച്ചത് യു.ഡി.എഫ്. , ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ വീടുകളിൽ ക്യാൻവാസ് ചെയ്തു , മുരളീധരൻ ഇക്കുറി സൂക്ഷിക്കണമെന്ന് സുരേന്ദ്രൻ പിള്ളയുടെ താക്കീത്

നേമത്ത് കഴിഞ്ഞ തവണ ഒ.രാജഗോപാലിനെ ജയിപ്പിച്ചതും ബി.ജെ.പിക്ക് നിയമ സഭയിൽ അക്കൗണ്ട് തുറപ്പിച്ചതും കോൺഗ്രസ് . കോൺഗ്രസ് ബി.ജെപിയുമായി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ധാരണയിലെത്തിയിരുന്നു . ഇതു പ്രകാരമായിരുന്നു കഴിവുകെട്ട ഡമ്മി സ്ഥാനാർത്ഥിക്ക് സീറ്റ് നൽകിയത് . മാത്രമല്ല കോൺഗ്രസ് പ്രവർത്തകർ ഫോൺ വഴിയും അല്ലാതെയും വീടുകളിൽ ക്യാൻവാസിങ്ങ് നടത്തി വോട്ടുകൾ ബി.ജെ.പിക്ക് മറിക്കുകയായിരുന്നു.

കോൺഗ്രസ് വോട്ടുകൾ രാജഗോപാലിന് നൽകണമെന്നായിരുന്നു നേതാക്കളടക്കം അണികളോട് ആവശ്യപ്പെട്ടത് . ഘടക കക്ഷികൾക്ക് സീറ്റ് നൽകി വോട്ട് മറിച്ചു വിൽക്കുന്നത് കോൺഗ്രസിൻ്റെ പാരമ്പര്യമാണ് . 1984 മുതൽ കോൺഗ്രസുകാർ ഇത് പിന്തുടരുന്നുണ്ട് . നേമത്ത് ഇക്കുറി മുരളീധരൻ സൂക്ഷിക്കണം . സുരേന്ദ്രൻ പിള്ളയുടെതായിരുന്നു ഈ വെളിപ്പെടുത്തൽ .

- Advertisment -

Most Popular

- Advertisement -

Recent Comments