30.4 C
Kollam
Wednesday, March 13, 2024
HomeLifestyleBeautyമുടി സ്ട്രെയിറ്റ് ചെയ്യാൻ വരട്ടെ; ക്യാൻസർ സാധ്യതയെന്ന് പഠനം

മുടി സ്ട്രെയിറ്റ് ചെയ്യാൻ വരട്ടെ; ക്യാൻസർ സാധ്യതയെന്ന് പഠനം

- Advertisement -

മുടി സ്ട്രെയിറ്റ് ചെയ്യാൻ പ്രെസിങ്ങ് ഉപകരണങ്ങളും രാസപദാർത്ഥങ്ങളും ഉപയോഗിക്കുന്ന സ്ത്രീകളിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഹെയർ സ്ട്രെയിറ്റ് ചെയ്യുന്നതിനുള്ള രാസപദാർത്ഥങ്ങൾ ഹോർമോണുമായി ബന്ധപ്പെട്ട ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം.

സ്തനാർബുദവും അണ്ഡാശയ ക്യാൻസറും ഉണ്ടാവാനുള്ള സാധ്യതയാണ് ഓക്സ്ഫർഡ് അക്കാദമിയുടെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ തെളിഞ്ഞത്. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കറുത്ത വർഗക്കരായ സ്ത്രീകൾക്കാണ് ഇത്തരത്തിൽ ക്യാൻസർ വരാനുള്ള സാധ്യത ഏറെയുള്ളത്. പഠനം പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിൽ മുടി സ്ട്രെയിറ്റ് ചെയ്യാൻ രാസപദാർത്ഥങ്ങൾ ഉപയോഗിക്കാത്ത സ്ത്രീകളിൽ 1.6 ശതമാനം പേർക്ക് 70ആം വയസിൽ അണ്ഡാശയ ക്യാൻസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരം രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ 4 ശതമാനം പേർക്കാണ് 70ആം വയസിൽ അണ്ഡാശയ ക്യാൻസർ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയിൽ 35 മുതൽ 74 വയസ് വരെയുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments