ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യത; തലസ്ഥാന നഗരി കടുത്ത ജാഗ്രതയിൽ

14

ഡൽഹിയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഇതോടെ ഡൽഹി പോലീസ് കനത്ത ജാഗ്രതയിലായി. സുരക്ഷ ഏജൻസികളാണ് വിവരം പങ്കുവെച്ചത്. വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഭീകരവാദികളിൽ ചിലർ ജമ്മു കശ്മീരിൽനിന്നുളളവരാണ്. അവർ നഗരത്തിനുള്ളിൽ കടന്നുവെന്നും ബാക്കിയുള്ളവർ നഗരത്തിനുള്ളിൽ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ട്.

നഗരത്തിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികൾ എത്തുന്നത്. റോഡ് മാർഗം ഇവർ ഡൽഹിയിലേക്ക് കടക്കാമെന്നാണ് സൂചന. കശ്മീർ രജിസ്ട്രേഷനുള്ള കാറുകളിൽ പരിശോധനയും നടത്തും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും അറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here