26.5 C
Kollam
Saturday, July 27, 2024
HomeLifestyleHealth & Fitnessഅജ്ഞാതരോഗം ; ഉത്തർപ്രദേശിൽ മരണം 68 ആയി

അജ്ഞാതരോഗം ; ഉത്തർപ്രദേശിൽ മരണം 68 ആയി

അജ്ഞാതരോഗം ബാധിച്ച് ഉത്തർപ്രദേശിൽ 68 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. 12 കുട്ടികൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങി. ഇതോടെ ഒരാഴ്ചയ്‌ക്കുള്ളിൽ അജ്ഞാതരോഗം ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 68 ആയി. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും 8 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവരാണ്. മരിച്ചവരിൽ ചിലർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കടുത്ത പനി, നിർജ്ജലീകരണം, രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് തുടങ്ങിയ വിവിധ ലക്ഷണങ്ങളും രോഗികൾക്കുണ്ടായിരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട് . ആഗ്ര,മഥുര,മെയിൻപുരി ഉൾപ്പടെ ജില്ലകളിലും ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഫിറോസാബാദ് മെഡിക്കൽ കോളേജിലേ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 135 കുട്ടികളിൽ 72 കുട്ടികളുടെ സ്ഥിതി അതീവഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. അജ്ഞാത രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

- Advertisment -

Most Popular

- Advertisement -

Recent Comments