കണ്ണൂരിൽ ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിൻ്റെ മാതാപിതാക്കൾ മർദ്ദിക്കാറുണ്ടായിരുന്നു എന്നും സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയിൽ ഉണ്ട്. സുനീഷ ഒരാഴ്ച മുമ്പ് ഗാർഹിക പീഡനത്തെ സംബന്ധിച്ച് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് കേസെടുക്കാതെ ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഒന്നരവർഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. ഇവരുടെ പ്രണയ വിവാഹമായിരുന്നു.