24.7 C
Kollam
Saturday, January 18, 2025
HomeMost Viewedനിപ ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സാ നിഷേധിച്ചു : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ചികിത്സാ നിഷേധിച്ചു : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിക്ക് യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കും ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് ഉത്തരവ് നൽകിയത്. മനുഷ്യാവകാശ കമ്മീഷൻ നടപടി എടുത്തത് പൊതുപ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ്. കുട്ടിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും യഥാസമയം ചികിത്സ കിട്ടിയില്ലെന്നാണ് പരാതിയിൽ പറയുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments