27 C
Kollam
Wednesday, December 11, 2024
HomeMost Viewedഓട കാരണം വീട്ടിലേക്ക് പ്രവേശിക്കാൻ തടസ്സം; ഒരു മാസത്തിനകം പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഓട കാരണം വീട്ടിലേക്ക് പ്രവേശിക്കാൻ തടസ്സം; ഒരു മാസത്തിനകം പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം- ചാത്തന്നൂർ കരുണാലയം റോഡിൽ ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന ഓട കാരണം പ്രദേശവാസിക്ക് വീട്ടിലേക്ക് പ്രവേശിക്കാൻ തടസ്സമുണ്ടെന്ന പരാതിക്ക് ഒരു മാസത്തിനകം പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടേതാണ് ഉത്തരവ്. കരുണാലയം അനാഥാലയത്തിന് സമീപം താമസിക്കുന്ന വിനോദിന്റെ പരാതി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.

ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പ്രവൃത്തി നടക്കുന്ന സമയത്ത് പരാതിക്കാരന്റെ വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് മൂന്നാഴ്ചയോളം കെട്ടിട നിർമ്മാണ സാമഗ്രികൾ വീട്ടിലേക്ക് കൊണ്ടുപോകാൻ തടസ്സമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

പരാതി പരിഹരിച്ചതായി പഞ്ചായത്ത് കമ്മീഷനെ അറിയിച്ചെങ്കിലും കൊല്ലം ഗസ്റ്റ് ഹuസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരായ പരാതിക്കാരൻ തന്റെ പരാതി പരിഹരിച്ചിട്ടില്ലെന്ന് അറിയിച്ചു. ഓടക്ക് മുകളിൽ സ്ലാബിട്ട് പരാതിക്ക് പരിഹാരം കാണാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പരാതി പരിഹരിച്ച വിവരം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിക്കണം.

- Advertisment -

Most Popular

- Advertisement -

Recent Comments