27.2 C
Kollam
Friday, June 12, 2026
HomeNewsCrimeഉപാധികളോടെ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

ഉപാധികളോടെ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം

കരിപ്പൂര്‍ സ്വര്‍ണം തട്ടല്‍ കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം. മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം രണ്ട് ലക്ഷം രൂപ ജാമ്യത്തുകയും കെട്ടിവെക്കണം. ജൂണ്‍ 28 നാണ് അജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും അര്‍ജുന്‍ കോടതിയില്‍ വാദിച്ചിരുന്നു. കൂടുതല്‍ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇനിയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പ്രതിയുടെ വാദം. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments