29 C
Kollam
Sunday, December 22, 2024
HomeNewsCrimeമെത്ത നിർമ്മാണ ശാലയിലെ മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്ക്കുകൾ; നിർമ്മാണ ശാല അടച്ചുപൂട്ടി

മെത്ത നിർമ്മാണ ശാലയിലെ മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്ക്കുകൾ; നിർമ്മാണ ശാല അടച്ചുപൂട്ടി

മഹാരാഷ്ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധനയ്ക്കിടയിൽ മെത്തകളിൽ പഞ്ഞിയ്ക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്ക്കുകൾ കണ്ടെത്തി.
രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. നിർമ്മാണശാല പോലീസ് അടച്ചുപൂട്ടി.
മുംബൈയിൽനിന്നും 400 കിലോമീറ്റർ അകലെ ജൽഗാവിലെ മഹാരാഷ്ട്രിൻ ഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷന്റ കുസുംബ ഗ്രാമത്തിലെ സ്ഥലത്ത് പ്രവർത്തിക്കുന്ന മഹാരാഷ്ട്ര മാട്രസ് സെൻററിലാണ് പരിശോധന നടത്തിയത്.
 ഫാക്ടറി ഉടമ അജദ് അഹമ്മദ് മൻസൂരി ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പിടിച്ചെടുത്ത മാസ്ക്കുകൾ പോലീസ് നശിപ്പിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments