25.1 C
Kollam
Thursday, March 13, 2025
HomeMost Viewedകുംഭമേളയിൽ പങ്കെടുത്തവരിൽ കോവിഡ് ബാധിതർ; ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ ഭരണകൂടവും പോലീസും

കുംഭമേളയിൽ പങ്കെടുത്തവരിൽ കോവിഡ് ബാധിതർ; ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ ഭരണകൂടവും പോലീസും

കുംഭമേളയിൽ പങ്കെടുത്ത 1700 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 5 ദിവസത്തെ കണക്കാണിത്. ഇത് കുംഭമേളയിൽ പങ്കെടുത്തവരിൽ കൂടുതൽ ആശങ്ക യുണ്ടാക്കിയിരിക്കുകയാണ്.
ഹരിദ്വാർ മുതൽ ദേവപ്രയാഗ് വരെയുള്ള സ്ഥലങ്ങളിൽ ഈ മാസം അഞ്ച് മുതൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന്  ചീഫ് മെഡിക്കൽ ഓഫീസർ ശംഭു കുമാർ അറിയിച്ചു.
ഹരിദ്വാർ, തെഹ്രി,
ഡെറാഡൂൺ ജില്ലകളിലായി 670 ഹെക്ടർ സ്ഥലത്താണ് കുംഭമേള നടക്കുന്നത്.
ഏപ്രിൽ 12 നും 14 നും ആയി നടന്ന രണ്ട് പുണ്യസ്നാനങ്ങളിൽ  48.5 1 ലക്ഷത്തോളം പേർ പങ്കെടുത്തതായാണ് കണക്ക്.
ജനങ്ങൾ ഒഴുകിയെത്തുന്നതിനാൽ പോലീസിനും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
- Advertisment -

Most Popular

- Advertisement -

Recent Comments