ലൗ ജിഹാദ് ആരോപണത്തില്‍ പിടിവിടാതെ പിസി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47 സുന്ദരികളായ പെണ്‍കുട്ടികളാണ് നഷ്ടമായത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗ ജിഹാദെന്നും ഈരാറ്റുപ്പേട്ടയില്‍ മാത്രമാണ് 47 പെണ്‍കുട്ടികളെ നഷ്ടമായതെന്നും ജോര്‍ജ് പറയുന്നു. ഈരാറ്റുപ്പേട്ടയിലെ കണക്ക് താന്‍ നോക്കിയപ്പോഴാണ് ഇത് മനസ്സിലാവുന്നത്. ഇതില്‍ 12 പേര്‍ ഹിന്ദു വിഭാഗത്തിലെ പെണ്‍കുട്ടികളാണ്. ബാക്കി 35 പേര്‍ ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ഹിന്ദു രാഷ്ട്ര വിഷയത്തില്‍ തനിക്ക് നാക്കുപിഴ സംഭവിച്ച് പോയതല്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. എസ്ഡിപിഐയുടെ വീഡിയോ പങ്കുവെച്ചിട്ടായിരുന്നു ഈ വിമര്‍ശനം. തനിക്ക് ബോധ്യമുള്ളത് കൊണ്ടാണ് ഇത് പറയുന്നത്. സഖാവ് വിഎസ് അച്യുതാനന്ദന്‍ ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മുസ്ലീം സമുദായമല്ല, മറിച്ച് മുസ്ലീമിലെ ചില തീവ്രവാദികളാണ് ഇതിന് പിന്നിലുള്ളത്. അവര്‍ മര്യദകേടാണ് കാണിക്കുന്നത്. എന്ത് വൃത്തികേടിനും കൂട്ട് നില്‍ക്കുന്നവരാണ്. നായര്‍-ഈഴവ പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. തിക്കോയില്‍ നിന്ന് ഒന്നരമാസം മുമ്പ് ഒരു പെണ്‍കുട്ടി ഇതേ പോലെ പോയി. പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്ന കുട്ടിയാണ്. പിന്നാലെയാണ് ബൈക്കില്‍ കയറി പോയത്.
ഇതെല്ലാം പറയുന്നത് കൊണ്ട് വിഷമിച്ചിട്ട് കാര്യമില്ല. പെണ്‍കുട്ടികളെ മുസ്ലീങ്ങളാക്കുകയാണ്. അവര്‍ എവിടെ പോകുന്നു എന്ന് പിന്നീട് അറിയുന്നില്ല. സുപ്രീം കോടതിയുടെ മുന്നില്‍ ലൗ ജിഹാദില്ല. ഡിക്ഷണറിയിലോ ഭരണഘടനയിലോ നിയമവ്യവസ്ഥയിലോ ഇല്ല. പക്ഷേ ഞാന്‍ പറയും. അതെനിക്ക് ബോധ്യമുള്ളത് കൊണ്ടാണ്. നല്ല സൗന്ദര്യം ഉള്ള പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ പോകുന്നത്. നേരത്തെ കാണാതായ കുട്ടി, ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം കണ്ടത്. ഇവരുടെ തന്തയും തള്ളയുമൊക്കെ എങ്ങനെ സഹിക്കുമെന്നും ജോര്‍ജ് ചോദിച്ചു.
നേരത്തെ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നും ജോര്‍ജ് പറഞ്ഞതും വിവാദമായിരുന്നു. ലൗ ജിഹാദിനെ അവസാനിപ്പിക്കാനുള്ള മാര്‍ഗമാണ് ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയെന്നത്. ഹിന്ദു രാഷ്ട്രമാകണമെന്ന് ഞാന്‍ പറഞ്ഞാല്‍ പ്രശ്‌നമാണ്. പക്ഷേ ആ പ്രശ്‌നം ഞാന്‍ സഹിച്ചോളാം. ജനാധിപത്യ രാജ്യത്താണ് ലൗ ജിഹാദ് നടക്കുന്നത്. അത് കേരളത്തില്‍ വളരെ കൂടുതലാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഇടത്-വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേരുകയാണ്. അത് 2030ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാന്‍ വേണ്ടിയുള്ളതാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.