25.7 C
Kollam
Tuesday, November 5, 2024
HomeMost Viewedഇന്ത്യ-ചൈന സൈന്യം ; കിഴക്കന്‍ ലഡാക്കിലെ ഗോഗ്രയില്‍ നിന്ന് പിന്മാറി

ഇന്ത്യ-ചൈന സൈന്യം ; കിഴക്കന്‍ ലഡാക്കിലെ ഗോഗ്രയില്‍ നിന്ന് പിന്മാറി

കിഴക്കന്‍ ലഡാക്കിലെ ഗോഗ്രയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ പിന്മാറി. ഗോഗ്രയിലെ പട്രോളിംഗ് പോയിന്റ് 17-ല്‍ നിന്ന് പിന്മാറിയ സേനകള്‍ പ്രദേശത്തെ താത്കാലിക നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി. ഈ പോയിന്റില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ സേനയെ പിന്‍വലിക്കുന്നത്.
ഒരു പട്രോളിംഗ് മോള്‍ഡോയില്‍ നടന്ന പന്ത്രണ്ടാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയുടെ തുടര്‍ച്ചയാണ് സേനാ പിന്‍മാറ്റം. ഇതോടെ ഇവിടുത്തെ സേനാപിന്മാറ്റം പൂര്‍ത്തിയായതായി കരസേന അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപത്തുനിന്ന് സൈന്യങ്ങള്‍ നേരത്തെ പിന്‍വാങ്ങിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments