27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeഅഭിമന്യൂവിന്‍റെ കൊല: പ്രതികള്‍ക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് വിഎം സുധീരന്‍

അഭിമന്യൂവിന്‍റെ കൊല: പ്രതികള്‍ക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് വിഎം സുധീരന്‍

വള്ളിക്കുന്നത്ത് ഉത്സവത്തിനിടെ 15 വയസുകാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. അഭിമന്യൂവിന്‍റെ അരുംകൊല നടത്തിയവർ ആരായാലും മുഖംനോക്കാതെ അവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. അവരെല്ലാം അർഹമായ നിലയിൽ തന്നെ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുകയും വേണമെന്നും വിഎം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിൽ നടന്നുവരുന്ന കൊലപാതക പരമ്പരയിൽ ഏറ്റവും ഒടുവിലത്തേതാണ് വള്ളികുന്നത്തെ അഭിമന്യുവിന്റേത്. പത്താം ക്ലാസ് വിദ്യാർത്ഥിയും എസ് എഫ് ഐ. പ്രവർത്തകനുമായ അഭിമന്യു അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവം അതീവ ദുഃഖകരമാണ്  അങ്ങേയറ്റം അപലപനീയവുമാണ്. കുറ്റവാളികൾ ആർ എസ്എ സ്. ബന്ധമുള്ളവരാണെന്ന് ശക്തമായ ആരോപണം ഉയർന്നു വന്നിട്ടുണ്ട്.
ഈ അരുംകൊല നടത്തിയവർ ആരായാലും മുഖംനോക്കാതെ അവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. അവരെല്ലാം അർഹമായ നിലയിൽ തന്നെ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുകയും വേണം. ഈ കൊലപാതകത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുന്നതോടൊപ്പം തന്നെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുകൂടി വിശദമായ അന്വേഷണം പഴുതടച്ച് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം .
- Advertisment -

Most Popular

- Advertisement -

Recent Comments