25.8 C
Kollam
Monday, December 23, 2024
HomeNewsCrimeഅഭിമന്യുവിന്റെ സഹോദരനെ തേടി ഉത്സവത്തിനെത്തി, ആക്രമണത്തിനുള്ള കാരണം പ്രതികാരമായിരുന്നു; മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി.

അഭിമന്യുവിന്റെ സഹോദരനെ തേടി ഉത്സവത്തിനെത്തി, ആക്രമണത്തിനുള്ള കാരണം പ്രതികാരമായിരുന്നു; മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി.

15 കാരനായ അഭിമന്യുവിന്റെ കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് സജയ് ജിത്ത് , അഭിമന്യുവിന്റെ സഹോദരൻ അനന്തുവുമായുള്ള ശത്രുത മൂലമാണ് 15 കാരനായ അഭിമന്യുവിനെ കൊന്നതെന്ന് സജയ് പറഞ്ഞു. ഉത്സവത്തിന് മൈതാനത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അനന്തുവിനെ ലക്ഷ്യമിട്ടാണ് സജയ് ജിത്തും സംഘവും എത്തിയത്.
നേരത്തെ ഏപ്രിൽ 7 ന് സജയ് ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും അനന്തുവുവുമായി സംഘർഷം നടന്നിരുന്നു.ഇതുസംബന്ധിച്ച് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിനു പ്രതികാരമായി അനന്തുവിനെ വകവരുത്താൻ സജയ് ജിത്തും സംഘവും ഫെസ്റ്റിവൽ ഗ്രൗണ്ട് എത്തി. മൈതാനത്ത് ഉണ്ടായ കലഹത്തിൽ അഭിമന്യുവിനെ സംഘം കുത്തി കൊലപ്പെടുതുകയായിരുന്നു .

- Advertisment -

Most Popular

- Advertisement -

Recent Comments