23.2 C
Kollam
Tuesday, February 4, 2025
HomeMost Viewedമൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

വ്യാവാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ്  കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കാറ്റില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ സമയം മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസില്‍ നില്‍ക്കരുന്നതും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കാലിക്കരുതെന്നും  മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments