27.9 C
Kollam
Wednesday, March 12, 2025
HomeNewsCrimeഒളിവില്‍ പോയ സനുമോഹൻ പിടിയില്‍ ; മകളുടെ മരണത്തിന് ശേഷം കർണാടകയിൽ നിന്നും...

ഒളിവില്‍ പോയ സനുമോഹൻ പിടിയില്‍ ; മകളുടെ മരണത്തിന് ശേഷം കർണാടകയിൽ നിന്നും പിടിയിൽ.

സനുമോഹനെ പൊലീസ് സംഘം കർണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
സനു മോഹൻ കൊല്ലൂർ മൂകാംബികയിൽ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചു . കർണാടക കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു . രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. മാർച്ച് 21‑നാണ് സനുമോഹനെയും മകൾ വൈഗയെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്.
പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കാനെത്തുകയായിരുന്നു.. ഇതിനിടെ സനു സഞ്ചരിച്ച കാർ കണ്ടെത്താൻ കഴിയാത്തത് ദുരൂഹത വർധിപ്പിച്ചു. തുടർന്ന്  സനു മോഹൻ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചു . മഹാരാഷ്ട്രയിൽ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ് സനുമോഹൻ . ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിചിരുന്നു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു.
- Advertisment -

Most Popular

- Advertisement -

Recent Comments