25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedഓക്സിജൻ വിതരണം സുഗമമാക്കാൻ ; കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കി

ഓക്സിജൻ വിതരണം സുഗമമാക്കാൻ ; കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മെഡിക്കൻ ഓക്സിജന് ക്ഷാമം നേരിടുന്നതിനിടെ ഓക്സിജൻ വിതരണം സുഗമമാക്കാൻ കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കി. അന്തർ സംസ്ഥാന ഓക്സിജൻ നീക്കത്തിന് തടസമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
 ഇതര സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം അയൽ സംസ്ഥാനങ്ങൾ തടയുന്നുവെന്ന് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തുടനീളം ഓക്സിജൻ വിതരണം തടസപ്പെടാതിരിക്കാൻ കേന്ദ്രം ഉത്തരവിറക്കിയത്.
അന്തർ സംസ്ഥാന മെഡിക്കൽ ഓക്സിജൻ വിതരണത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. ഓക്സിജനുമായി എത്തുന്ന വാഹനങ്ങളെ തടസമില്ലാതെ കടത്തി വിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വ്യവസായിക ആവശ്യങ്ങൾക്കുള്ള ഓക്സിജൻ വിതരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായും ഉത്തരവിൽ പറയുന്നു. ജില്ലയിലൂടെയോ പ്രദേശങ്ങളിലൂടെയോ മറ്റിടങ്ങളിലേക്ക് ഓക്സിജനുമായി കടന്നുപോകുന്ന വാഹനങ്ങളെ പിടിച്ചെടുക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കരുതെന്നും ഉത്തരവിൽ നിർദേശിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments