28 C
Kollam
Monday, October 7, 2024
HomeLifestyleHealth & Fitnessഒമാനില്‍ വിലക്ക് ; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്

ഒമാനില്‍ വിലക്ക് ; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പാശ്ചാത്തലത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 24 ന് വൈകീട്ട് ആറിന് തീരുമാനം പ്രാബല്യത്തില്‍ വരും.
ഒമാന്‍ പൗരന്‍മാര്‍, നയതന്ത്ര വിദഗ്ധര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ മൂന്ന് രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കും (ട്രാന്‍സിറ്റ്) പ്രവേശനം വിലക്കിയതായി സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പ്രവേശനം നിരോധിച്ചത് കോവിഡ് കൈകാര്യം ചെയ്യുന്ന ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് . ഒമാനില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ വ്യാപിക്കുന്നത് തടയുകയാണ് ലക്‌ഷ്യം .
കഴിഞ്ഞ ഏപ്രില്‍ എട്ട് മുതലാണ് സന്ദര്‍ശകര്‍ക്ക് ഒമാനില്‍ വിലക്കേർപ്പെടുത്തിയത് .
എല്ലാ വിസക്കാര്‍ക്കും ഒമാനിലേക്ക് പ്രവേശനം അനുവദിച്ച് ഏപ്രില്‍ 16ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഒരാഴ്ച മുന്‍പ് ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണം ഇവര്‍ എടുത്തുകളഞ്ഞിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച മുതല്‍ പൂര്‍ണ പ്രവേശന വിലക്ക് വന്നതോടെ നാട്ടില്‍ അവധിക്ക് പോയി തിരിച്ചുവന്ന പ്രവാസികള്‍ ആശങ്കയിലായി. എത്രകാലത്തേക്കാണ് പ്രവേശന വിലക്കെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments