25.1 C
Kollam
Sunday, December 22, 2024
HomeMost Viewedസമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട ; സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ട ; സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ ആവശ്യമില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.  പ്രാദേശിക തലത്തിൽ രോഗവ്യാപനം അധികമുള്ള സ്ഥലങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താമെന്നും  യോഗത്തിൽ ധാരണയായി. ഇപ്പോള്‍ തുടർന്നുവരുന്ന വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സർവ്വകക്ഷി യോഗത്തിൽ നിർദേശം വന്നിട്ടുണ്ട് . മുഖ്യമന്ത്രിയാണ് സർവ്വകക്ഷിയോഗം വിളിച്ച് ചേർത്തത് .
 സംസ്ഥാനത്ത് കടകള്‍ക്ക് രാത്രി ഏഴര വരെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനും ധാരണയായിട്ടുണ്ട്. എന്നാൽ ഏഴ് മണിയെന്നത് ഒന്‍പത് മണിവരെ നീട്ടണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ അടിയന്തര സാഹചര്യം വിലയിരുത്തി ഇക്കാര്യം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു .
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് രണ്ടിന് വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ ദിവസം ആഹ്ളാദ  പ്രകടനം വേണ്ട എന്നാണ് രാഷ്ട്രീയ കക്ഷികള്‍ ഏകകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു. ഇതിനായി പ്രത്യേകം ചട്ടങ്ങളോ ഉത്തരവോ പാസാക്കിയിട്ടില്ലെങ്കിലും അതാത് രാഷ്ട്രീയ കക്ഷികളാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. സംസ്ഥാനത്ത് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ 80 വയസിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ വിതരണത്തിനായി പ്രത്യേക കൗണ്ടറുകള്‍ വേണമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിച്ചിരുന്നു. കൂടാതെ രോഗവ്യാപനം രൂക്ഷമായിത്തുടരുന്ന സാഹചര്യത്തിൽ ആദിവാസി മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട് . ഓരോ ജില്ലകളിലും ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ രോഗവ്യാപനത്തിനനുസരിച്ച് അതാത് ജില്ലാ ഭരണകൂടത്തിന് നടപ്പിലാക്കാം.
- Advertisment -

Most Popular

- Advertisement -

Recent Comments