25.2 C
Kollam
Friday, December 13, 2024
HomeMost Viewedആഹ്ളാദ പ്രകടനം അരങ്ങേറിയത് കോവിഡ് മാനദണ്ഡം ലംഘിച്ച് : കോട്ടയം മെഡിക്കൽ കോളേജിൽ എസ്എഫ്ഐ...

ആഹ്ളാദ പ്രകടനം അരങ്ങേറിയത് കോവിഡ് മാനദണ്ഡം ലംഘിച്ച് : കോട്ടയം മെഡിക്കൽ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ആഹ്ളാദപ്രകടനം നടത്തിയ സംഭവത്തിൽ എസ്ഐഎ പ്രവർത്തകർക്കെതിരെ കേസെടുത്തു. 100 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. യൂണിയന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നടത്തിയ ആഹ്ളാദ പ്രകടനത്തിലാണ് കോവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചിട്ടുള്ളത്. ഇതോടെ കോളേജ് പ്രിന്‍സിപ്പലിനും കോളേജിലെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള അധ്യാപകനുമാണ് പൊലീസ് നോട്ടീസ് നല്‍കുക.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് യൂണിയൻ തിരഞ്ഞടുപ്പിന്റെ ഫലം വരുന്നത്. ഇതിന് പിന്നാലെയായിരുന്നു ആഹ്ളാദ പ്രകടനം നടന്നത്. കോളേജിലെ ലൈബ്രറി സമുച്ചയത്തിനു മുന്‍പിലാണ് നൂറോളം വിദ്യാർത്ഥികള്‍ ആഹ്ളാദ പ്രകടനവുമായി ഒത്തുകൂടിയത്. പ്രകടനത്തിന്റെ ദൃശ്യങ്ങളും ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഏറെ ചർച്ചയായിരുന്നു.
മെഡിക്കൽ കോളേജ് എസ്എഫ്ഐ യൂണിറ്റ്, എസ്എഫ്ഐ ജില്ലാ കമ്മറ്റി, എന്നിവരുടെ ഫേസ്ബുക്ക് പേജിലും ആഹ്ളാദ പ്രകനടത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഫലം വന്നപ്പോള്‍ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലെത്തിയ വിദ്യാർത്ഥികള്‍ പത്ത് മിനിറ്റിനുള്ളിൽ തന്നെ പിരിഞ്ഞുപോയെന്നാണ് പ്രിൻസിപ്പൽ കെ.പി ജയകുമാർ  പറഞ്ഞു.
- Advertisment -

Most Popular

- Advertisement -

Recent Comments