അടുത്ത ദിവസവും യാതൊരു പ്രകടനങ്ങളും കൂടിച്ചേരലുകളും പാടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് തീരുമാനം ബാധകം.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെയാണ് കമ്മീഷന്റെ നടപടി.
രാജ്യത്തെ കൊവിഡ് വ്യാപനത്തിനത്തിൽ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം ഉയർത്തിയിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിനിടെ തിരഞ്ഞെടുപ്പ് റാലികൾക്ക് തടയാതെ അവയ്ക്ക് അനുമതി നൽകിയ കമ്മീഷനാണ് രോഗവ്യാപനത്തിന് ഉത്തരവാദി എന്നായിരുന്നു കോടതി കുറ്റപ്പെടുത്തിയത്. കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കമ്മീഷൻ പറഞ്ഞിരുന്നു.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശരിയായ പദ്ധതി തയ്യാറാക്കിയില്ലെങ്കിൽ മെയ് 2 ന് വോട്ടെണ്ണൽ തടയുമെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യ സെക്രട്ടറിയുമായി ആലോചിച്ച് വോട്ടെണ്ണൽ ദിവസത്തിനായി കോവിഡ് -19 പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ഏപ്രിൽ 30 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോടും തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും കോടതി നിർദ്ദേശിച്ചിരുന്നു.