25.8 C
Kollam
Wednesday, July 30, 2025
HomeNewsCrimeമന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം ; പിന്നില്‍ ലീഗെന്ന് സംശയം

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീടിന് നേരെ ആക്രമണം ; പിന്നില്‍ ലീഗെന്ന് സംശയം

പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങളാണ് തീവെച്ചു നശിപ്പിച്ചത്. സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും, വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ ജാബിറിന്‍റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനാണ് തീവെച്ചത്. വീടിൻ്റെ പിൻഭാഗം കത്തിനശിച്ചു. പിറക് വശത്തെ ഷെഡിലുണ്ടായിരുന്ന കാർ, രണ്ട് ബൈക്കുകള്‍ എന്നിവയും പൂർണ്ണമായും കത്തി നശിച്ചു. രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്.
 ചൊക്ലി പോലീസും, ഫയർ സർവ്വീസും ചേർന്നാണ് തീ അണച്ചത്, സംഭവസ്ഥലത്ത് കുത്ത് പറമ്പ് എസിപി, ചൊക്ലി എസ് ഐ എന്നിവർ എത്തിച്ചേർന്നു.
മുസ്ലീം ലീഗിൻ്റെ ശക്തികേന്ദ്രമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന് വീട് കത്തിക്കൽ ലീഗ് നേതാക്കളായ ഇ.എ നാസർ, നജാഫ് എന്നിവരുടെ അറിവില്ലാതെ നടക്കില്ലെന്നും, വീടിന് തീവച്ച വരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിൽ കൂടി അറിയിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments