27.6 C
Kollam
Wednesday, April 2, 2025
HomeNewsCrimeഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം. ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരി വാങ്ങി;...

ഗുരുവായൂർ – പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം. ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരി വാങ്ങി; ആക്രമണത്തിനിടെ യുവതി ട്രെയിന് പുറത്തേക്ക് ചാടി

കൊച്ചി കാഞ്ഞിരമറ്റത്തിന് സമീപം ഒലിപ്പുറത്ത് ഗുരുവായൂർ – പുനലൂർ പാസഞ്ചർ ട്രെയിനിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. വീഴ്ചയിൽ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരിൽ ജോലിക്ക് പോകാനായി മുളന്തുരുത്തിൽ നിന്നാണ് യുവതി ട്രെയിനിൽ കയറിയത്.
 ട്രെയിൻ കാഞ്ഞിരമറ്റം കഴിഞ്ഞപ്പോൾ അപരിചിതൻ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തുമെന്ന്  യുവതിയെ ഭീഷണിപ്പെടുത്തി. തുടർന്ന് അവരുടെ മാലയും വളയും ഊരി വാങ്ങി.
 വീണ്ടും ആക്രമിക്കാനായി ഒരുങ്ങുമ്പോൾ യുവതി ഡോർ തുറന്ന് പുറത്തേക്കു ചാടാൻ നോക്കി.
യുവതി മാത്രമാണ് ഈ സമയം കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. ഇവരെ അജ്ഞാതൻ വലിച്ചിഴച്ച് ബാത്റൂമിന്റെ ഭാഗത്തേക്ക് കൊണ്ടുവന്നു. പുറത്തേക്ക് ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്നു. തുടർന്ന് കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു.
റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി മൊഴിയെടുത്തു. പ്രതിയെ തിരിച്ചറിയാനായില്ല.
- Advertisment -

Most Popular

- Advertisement -

Recent Comments