25.1 C
Kollam
Tuesday, October 8, 2024
HomeMost Viewedഗുരുതരമായി കോവിഡ് ; കേരളത്തിൽ ചികിത്സാ ചിലവ് അതിഗുരുതരം

ഗുരുതരമായി കോവിഡ് ; കേരളത്തിൽ ചികിത്സാ ചിലവ് അതിഗുരുതരം

കോവിഡ് നില സംസ്ഥാനത്ത്  അതീവ ഗുരതരമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നും ഹൈക്കോടതി പറഞ്ഞു. ചികിത്സയ്ക് വന്‍ തുക ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എംആര്‍ അനിത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവ് സംബന്ധിച്ച് സർക്കാരിന് എന്ത് നടപടി സ്വീകരിക്കാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു. അതേസമയം ആശുപത്രികളുമായി ഇത് സംബന്ഘിച്ച് നേരത്തേ ചർച്ച നടത്തിയിരുന്നുവെന്നും ഇതിൽ ധാരണയിൽ എത്തിയിരുന്നുവെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ജനറല്‍ വാര്‍ഡിന് 2300 രൂപ മാത്രം ഈടാക്കാനയിരുന്നു അന്ന് നിർദ്ദേശം നൽകിയതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
അതേസമയം ഇക്കാര്യം വിശദമായി പരിശോധിച്ച് തക്ക നടപടികൾ കൈക്കൊള്ളണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.  മെയ് നാലിന് കേസ് വീണ്ടും  പരിഗണക്കും.
- Advertisment -

Most Popular

- Advertisement -

Recent Comments