25.6 C
Kollam
Wednesday, September 18, 2024
HomeLifestyleHealth & Fitnessപനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ ; കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി

പനി ക്ലിനിക്കുകളെല്ലാം കോവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ ; കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി

കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാര്‍ഗരേഖ. ഈ മാസം 31 വരെ സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണം.
കോവിഡ് ഇതര ചികിത്സ പ്രാധാന്യം നോക്കി മാത്രം. സ്വകാര്യ ആശുപത്രികളിലും കോവിഡ് ഒ പി തുടങ്ങാന്‍ നിര്‍ദേശം. താലൂക്ക് ആശുപത്രിയിലും ഓക്‌സിജന്‍ കിടക്കകള്‍ ഒരുക്കണം.
സിഎഫ്എല്‍ടിസികളെ അതാത് താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രവും കുടുംബാരോഗ്യ കേന്ദ്രവും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. കിടപ്പുരോഗികള്‍ പോസിറ്റീവായാല്‍ വീട്ടില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments