‘മിഷന്‍ ഓക്‌സിജന്‍’ പദ്ധതിയിലേക്ക് ഒരു കോടി രൂപയാണ് സച്ചിൻ സംഭാവനയായി നൽകിയത്.ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സഹായവുമായി സച്ചിന്‍ ടെണ്ടുൽക്കർ എത്തിയത്.
കോവിഡ് ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോൺസൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യുന്നതിനായാണ് ഈ പണം ഉപയോഗപ്പെടുത്തുക. കോവിഡ് രോഗത്തിനെതിരെ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.