കോവിഡ് രോഗികൾക്ക് കൊടുക്കാറുളള ആന്റി വൈറൽ മരുന്നായ റെംഡിസിവറുമായി വന്ന വിമാനമാണ്
ലാൻഡിംഗിനിടെ അപകടത്തിൽ പെട്ടത് . മദ്ധ്യപ്രദേശിലെ ഗ്വാളിയോർ മഹാരാജ്‌പുര വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ റൺവെയിൽ നിന്ന് വിമാനo തെന്നിനീങ്ങിയാണ് അപകടo . പൈലറ്റിനും സഹ പൈലറ്റിനും അപകടത്തിൽ പരിക്കേറ്റു. മഹാരാഷ്‌ട്ര സർക്കാരിന് റെംഡിസിവർ എത്തിക്കുന്ന ഔദ്യോഗിക വിമാനമാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്‌ച രാത്രി 8.30 നായിരുന്നു സംഭവം. സംസ്ഥാനത്ത് റെംഡെസിവറിന് ക്ഷാമമുണ്ടായതോടെയാണ് മരുന്ന് കൊണ്ടുവരാൻ സർക്കാർ വിമാനം ഏർപ്പെടുത്തിയത്.