കൊച്ചി നഗരസഭാ കൗണ്‍സിലര്‍ കെകെ ശിവന്‍ കൊറോണ രോഗം ബാധിച്ച് മരിച്ചു . രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്നു . കൊറോണ പ്രോട്ടോകോള്‍ അടിസ്ഥാനമാക്കിയാകും സംസ്‌കാരം. എറണാകുളം ജില്ലയിലാണ് കേരളത്തല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കുന്നത് .