മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മഥുരയിലെ ജയിലേക്ക് മാറ്റിയത് ചികിത്സ പൂര്‍ത്തിയാക്കാതെയെന്ന് കുടുംബം. കോവിഡ് നെഗറ്റീവായോ എന്നു പോലും അറിയില്ലെന്നു ഫോണില്‍ കാപ്പന്‍ ഭാര്യ റൈഹാനത്തിനോടു പറഞ്ഞതായാണ് അറിയുന്നത്. കഴിഞ്ഞദിവസം രാത്രി ബന്ധുക്കളെ അറിയിക്കാതെയാണു തിരികെ മഥുരയിലേക്കു കാപ്പനെ കൊണ്ടുപോയത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം എയിംസില്‍ ചികിത്സയിലായിരിക്കെയാണ് കാപ്പനെ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്.