ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ മാതാപിതാക്കൾക്ക് മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായത് രണ്ട് മക്കളെയാണ് . ഗ്രേറ്റർ നോയിഡയിലെ ജലാൽപൂർ ഗ്രാമത്തിലെ അടർ സിംഗ് എന്നയാൾക്കാണ് മണിക്കൂറുകൾക്കുള്ളിൽ രണ്ട് മക്കളെയും നഷ്ടമായത്. ഒരു മകൻ്റെ മൃതദേഹം സംസ്കരിച്ച് തിരികെയെത്തുമ്പോൾ അടുത്ത മകനും മരിച്ചുകിടക്കുന്നതാണ് അടർ സിംഗ് കണ്ടത്. ഇരുവരും എങ്ങനെയാണ് മരണപ്പെട്ടത് എന്നതിൽ വ്യക്തതയില്ല.
ചൊവ്വാഴ്ചയാണ് അടർ സിംഗിന് മകൻ പങ്കജിനെ നഷ്ടമായത്. പങ്കജിൻ്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അടർ സിംഗ് പോയി. കർമ്മങ്ങൾ ചെയ്ത് തിരികെ വീട്ടിലെത്തുമ്പോൾ രണ്ടാമത്തെ മകൻ ദീപക് മരിച്ചുകിടക്കുന്ന കാഴ്ചയാണ് പിതാവ് കണ്ടത്. രണ്ട് മക്കളും മരണപ്പെട്ടതിനെ തുടർന്ന് അടർ സിംഗിൻ്റെ ഭാര്യ ബോധരഹിതയായി.