ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ടിന്റെ 4 ഷട്ടറുകള്‍ തുറന്നു. ഒന്നാം നമ്പര്‍ ഷട്ടര്‍ അഞ്ച് സെന്റീമീറ്ററും എട്ടും ഒന്‍പതും നമ്പര്‍ ഷട്ടറുകള്‍ ഒരു മീറ്ററും 15-ാം നമ്പര്‍ ഷട്ടര്‍ 5 സെ.മീറ്ററുമാണ് തുറന്നത്. ആകെ 2.1 മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.
ഒരു സെക്കന്റില്‍ 197 ഘനമീറ്റര്‍ വെള്ളമാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവില്‍ 34.10 മീറ്ററാണ് ജലനിരപ്പ്. മഴ കൂടുതല്‍ ശക്തമായാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.