25.5 C
Kollam
Friday, November 22, 2024
HomeLifestyleHealth & Fitnessതിരുവനന്തപുരം ജില്ലയില്‍ ; നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കി

തിരുവനന്തപുരം ജില്ലയില്‍ ; നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കി

ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. നാളെ തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിക്കുകയും ചെ്തിരുന്നു
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. അതേസമയം മറ്റെന്നാള്‍ 5 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.
മലപ്പുറം ,കോഴിക്കോട് ,വയനാട് , കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മറ്റന്നാള്‍ റെഡ് അലര്‍ട്ട്. അതേസമയം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
ന്യൂനമര്‍ദ്ദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments