28.1 C
Kollam
Sunday, December 22, 2024
HomeMost Viewedസ്വന്തം വീടിന് തീയിട്ടതിന് ശേഷം മുറ്റത്ത് കസേരയില്‍ ഇരുന്ന് ആസ്വദിച്ച് സ്ത്രീ ; വീഡിയോ...

സ്വന്തം വീടിന് തീയിട്ടതിന് ശേഷം മുറ്റത്ത് കസേരയില്‍ ഇരുന്ന് ആസ്വദിച്ച് സ്ത്രീ ; വീഡിയോ വൈറല്‍

കഷ്ടപ്പെട്ട് നിര്‍മിച്ച വീട് പ്രകൃതിദുരന്തത്തിലോ തീപിടിത്തത്തിലോ നശിക്കുന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍, അമേരിക്കയിലെ മേരിലാന്‍ഡില്‍ ഒരു സ്ത്രീ വീട് തീയിട്ട് ചാമ്പലാക്കി. മാത്രമല്ല, തീനാളങ്ങള്‍ വീടിനെ വിഴുങ്ങുന്നത് മുറ്റത്ത് കസേരയിട്ട് ഇരുന്ന് ശാന്തമായി ആസ്വദിക്കുകയും ചെയ്തതാണ് വാര്‍ത്തയായിരിക്കുന്നത്. അയല്‍വാസി വീഡിയോയില്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സ്ത്രീയും മറ്റൊരാളും തമ്മില്‍ വീടിന്റെ മുന്നില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് വീഡിയോയിലുണ്ട്.

പിന്നീട് കാണുന്നത് വീടിനുള്ളില്‍ തീയിട്ട് മുറ്റത്ത് കസേരയിട്ട് ഒരു പുസ്തകവുമായി ശാന്തയായി ഇരിക്കുന്ന സ്ത്രീയെ ആണ്. പിന്നീട് ഇവര്‍ ഇവിടെനിന്നും സ്ഥലംവിട്ടെങ്കിലും മേരിലാന്‍ഡ് പൊലീസ് പിടികൂടി. 47കാരിയായ ഗെയില്‍ മെറ്റ്വാലിയാണ് പിടിയിലായത്. ഇവരടക്കം നാലു പേരാണ് വീട്ടില്‍ താമസിക്കുന്നതെന്നും സംഭവം നടക്കുമ്പോള്‍ രണ്ടു പേര്‍ സ്ഥലത്തില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. വീടിന്റെ ബേസ്‌മെന്റില്‍നിന്നും മറ്റൊരു സ്ത്രീ സഹായത്തിന് നിലവിളിക്കുന്നത് കേട്ടെന്നും അയല്‍വാസികള്‍ അവരെ രക്ഷപ്പെടുത്തിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments