ഈ മാസം 30 വരെ സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എറണാകുളം, തൃശ്ശൂർ , തിരുവനന്തപുരം ജില്ലകളിലെ ലോക്ക്ഡൗൺ ആണ് ഒഴിവാക്കിയത്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടിപിആര്‍ 25 ശതമാനത്തിനു താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തു. മലപ്പുറം ഒഴിച്ച് എല്ലാ ജില്ലകളിലും ലോക്ക്ഡൗണ്‍ ഇന്നത്തെ നിലയില്‍ തുടരും. മലപ്പുറത്ത് പോലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീക്കുമെനനും മുഖ്യമന്ത്രി പറഞ്ഞു.ഇന്ന് 29,673 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,33,558 പരിശോധനകള്‍ നടത്തി. 142 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 3,06,346 പേരാണ്. ഇന്ന് 41,032 പേര്‍ രോഗമുക്തരായി. 23.3 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. കഴിഞ്ഞ 24 മണിക്കൂറില്‍ അത് 23.18 ആണ്. മലപ്പുറത്താണ് കൂടുതല്‍ ടിപിആര്‍. മറ്റു ജില്ലകളില്‍ കുറഞ്ഞുവരുന്നുണ്ട്. ആക്ടീവ് കേസുകള്‍ എല്ലാ ജില്ലകളിലും കുറഞ്ഞുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.