27 C
Kollam
Thursday, November 21, 2024
HomeMost Viewedജാഗ്രത, ശക്തമായ കാറ്റിന് സാധ്യത ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ജാഗ്രത, ശക്തമായ കാറ്റിന് സാധ്യത ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

23-05-2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, തമിഴ്‌നാട് – ആന്ധ്രാ തീരങ്ങളിലും, തെക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് 23ന് വൈകുന്നേരത്തോടുകൂടി കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിമീ മുതൽ 60 കിമീ വരെ കൂടാനും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള വടക്കൻ ആൻഡമാൻ കടൽ എന്നീ സമുദ്ര മേഖലകളിൽ 70 കി.മീ വരെ ആകാനും സാധ്യതയുണ്ട്.
24 -05-2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് – ആന്ധ്ര തീരങ്ങൾ എന്നീ സമുദ്രമേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിലും ചില സമയങ്ങളിൽ മണിക്കൂറിൽ 65 കിമീ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്നുള്ള സമയങ്ങളിൽ കാറ്റിന്റെ വേഗത 75 കിമീ മുതൽ 85 കിമീ വരെ കൂടാനും സാധ്യത ഉണ്ട്.
25 -05-2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് -ആന്ധ്ര തീരങ്ങൾ, സമുദ്ര മേഖലയിൽ 40 കി മീ മുതൽ 55 കി മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേല്പറഞ്ഞ സമുദ്ര മേഖലകളിൽ മേല്പറഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

- Advertisment -

Most Popular

- Advertisement -

Recent Comments