25.6 C
Kollam
Saturday, May 18, 2024
HomeNewsCrimeനിയമം ലംഘിച്ച് കുട്ടികളുമായി ടൂര്‍ പോയ ടൂറിസ്റ്റ് ബസ്; ആര്‍ടിഒ സ്‌ക്വാഡ് പിടികൂടി

നിയമം ലംഘിച്ച് കുട്ടികളുമായി ടൂര്‍ പോയ ടൂറിസ്റ്റ് ബസ്; ആര്‍ടിഒ സ്‌ക്വാഡ് പിടികൂടി

നിയമം ലംഘിച്ച് പത്തനംതിട്ട റാന്നിയില്‍ നിന്ന് കുട്ടികളുമായി ടൂര്‍ പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ അടൂര്‍ ബൈപ്പാസില്‍ നടത്തിയ പരിശോധനയിലാണ് 42 കുട്ടികളുമായി പോയ ബസ് പിടികൂടിയത്. കോഴിക്കോട് കുന്നമംഗലത്തും,വേങ്ങേരിയിലും ആര്‍ടിഒയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു.
വടക്കഞ്ചേരി അപകടത്തിന് പിന്നാലെയാണ് ഇന്ന് രാവിലെ അടൂര്‍ ബൈപ്പാസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് പിടികൂടിയത്.

റാന്നിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ടൂര്‍ പോയ ബസ്സാണ് പിടിച്ചത്.ബസ്സില്‍ അനധികൃതമായി ലൈറ്റുകളും ഫോഗ് മെഷീനും അടക്കം സ്ഥാപിച്ചത് കണ്ടെത്തി.ചട്ടവിരുദ്ധമായി സ്ഥാപിച്ച എല്ലാ ഫിറ്റിങ്ങുകളും നീക്കംചെയ്ത് വാഹനം ഹാജരാക്കാന്‍ ആര്‍ടിഒ നോട്ടീസ് നല്‍കി. പരിശോധനയ്ക്കുശേഷം വാഹനത്തിന് പിഴ ഈടാക്കുന്നതില്‍ ആര്‍ടിഒ തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടൂരിന് പിന്നാലെ മൈലപ്രയില്‍ നടത്തിയ പരിശോധനയില്‍ സണ്‍ഫിലിം ഒട്ടിച്ച വാഹനങ്ങളും ഉദ്യോഗസ്ഥര്‍ പിടികൂടി.കോഴിക്കോട് ജില്ലയില്‍ ടൂറിസ്റ്റ് വാഹനങ്ങളിലെ അനധികൃത ലൈറ്റും ശബ്ദ സംവിധാനങ്ങളും ഫിറ്റ്‌നസും പരിശോധിക്കുന്നതിന് ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ പരിശോധന നടത്തി.കോഴിക്കോട് വേങ്ങേരി കുന്നമംഗലം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments