27 C
Kollam
Saturday, July 27, 2024
HomeNewsനിയമ ലംഘനം നടത്തുന്ന ബസുകള്‍ക്ക് പിടിവീഴും; സംസ്ഥാനത്ത് നാളെ മുതല്‍ ഫോക്കസ് 3 സ്‌പെഷ്യല്‍...

നിയമ ലംഘനം നടത്തുന്ന ബസുകള്‍ക്ക് പിടിവീഴും; സംസ്ഥാനത്ത് നാളെ മുതല്‍ ഫോക്കസ് 3 സ്‌പെഷ്യല്‍ ഡ്രൈവ്

നിയമ ലംഘനം നടത്തുന്ന ബസുകള്‍ പിടികൂടാന്‍ സംസ്ഥാനത്ത് നാളെ മുതല്‍ ഫോക്കസ് 3 സ്‌പെഷ്യല്‍ ഡ്രൈവ്. നാളെ മുതല്‍ ഈ മാസം16 വരെ മോട്ടോര്‍ വാഹന വകുപ്പാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്.

വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന പുരോഗമിക്കുകയാണ്. നിയമലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ വകുപ്പിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ കോടതിയിടപെടലുമുണ്ടായി. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്.

പത്തനംതിട്ട റാന്നിയില്‍ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധനകള്‍ പുരോഗമിക്കുന്നതിനിടെയാണ് നിയമലംഘനം നടത്തുന്ന ബസുകള്‍ പിടികൂടാന്‍ സ്‌പെഷ്യല്‍ ഡ്രൈവും നടത്താന്‍ തീരുമാനമായത്.

ടൂറിസ്റ്റ് ബസ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങള്‍ക്കും എതിരെ മോട്ടോര്‍ വാഹന വിഭാഗം നടപടിയെടുക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments