26.5 C
Kollam
Saturday, July 27, 2024
HomeNewsസില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ട്; പുതിയതായി സൃഷ്ടിച്ച തസ്തികകള്‍ തുടരാന്‍ ഉത്തരവിറക്കി

സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ട്; പുതിയതായി സൃഷ്ടിച്ച തസ്തികകള്‍ തുടരാന്‍ ഉത്തരവിറക്കി

സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ട്. പുതിയതായി സൃഷ്ടിച്ച തസ്തികകള്‍ തുടരാന്‍ ഉത്തരവിറക്കി. എറണാകുളം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലെ ഏഴ് തസ്തികകള്‍ തുടരും. പതിനൊന്ന് ജില്ലകളിലെ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫിസുകളിലെ 18 തസ്തികകളും തുടരാന്‍ ഉത്തരവ്.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് തസ്തികകള്‍ സൃഷ്ടിച്ചത്. 2022 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്.മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികള്‍ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സികളുടെ കാലാവധി പുതുക്കി നല്‍കുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. മുടങ്ങിപ്പോയെന്നും പ്രതിഷേധം കനത്തപ്പോള്‍ പിന്‍മാറിയെന്നും ആക്ഷേപങ്ങള്‍ക്കിടെയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന സൂചന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വരുന്നത്.

സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മുന്‍കാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്

- Advertisment -

Most Popular

- Advertisement -

Recent Comments