28.1 C
Kollam
Saturday, April 19, 2025
HomeMost Viewedഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി ; സുരക്ഷാ സേന 6 ഭീകരരെ വധിച്ചു

ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി ; സുരക്ഷാ സേന 6 ഭീകരരെ വധിച്ചു

ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 6 ഭീകരരെ വധിച്ച് സുരക്ഷാ സേന. അസ്സമിലെ പടിഞ്ഞാറന്‍ കര്‍ബി അനലോഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ആറ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരെയാണ് സുരക്ഷാ സൈന്യം വധിച്ചത്. വധിക്കപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു.
എകെ.47 തോക്കുകള്‍, വെടിയുണ്ടകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച പ്രദേശവാസികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു സുരക്ഷാ സേന. എന്നാല്‍ ഇതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.
പൊലീസും അസ്സം റൈഫിള്‍സും സംയുക്തമായായിരുന്നു പരിശോധന. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments